ഡോക്ടർ വർഗീസ് മൂലന് അങ്കമാലി കല്ലുപാലം നഗർ റെസിഡൻസ് കൗൺസിലിൻറെ നേതൃത്വത്തിൽ അങ്കമാലിയിലെ പൗരാവലി സ്വീകരണം നൽകി.
ആൻറി കറപ്ഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ"യുടെ ദേശീയ ചെയർമാൻ പദവിയിലെത്തി പ്രമുഖ മലയാളി വ്യവസായിയായ ഡോ. വർഗീസ് മൂലൻ.
ഇന്ത്യയെ അഴിമതിവിമുക്തമാക്കാൻ കേന്ദ്ര ഏജൻസികളുമായി ചേർന്ന് ദീർഘനാളായി പോരാടുന്ന സംഘടനയാണ് ആൻറി കറപ്ഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. രാജ്യത്തെ പല കുപ്രസിദ്ധ അഴിമതികളും കൈക്കൂലി കേസുകളും മനപ്പൂർവ്വമുള്ള കെടുകാര്യസ്ഥതയും കണ്ടു പിടിച്ച് ശുദ്ധീകരിച്ച് രാഷ്ടസംവിധാനത്തെ കാര്യക്ഷമമാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള സംഘടനയാണിത്.
പുതിയ പദവിയിൽ എത്തിയ ഡോക്ടർ വർഗീസ് മൂലന് അങ്കമാലി കല്ലുപാലം നഗർ റെസിഡൻസ് കൗൺസിലിൻറെ നേതൃത്വത്തിൽ അങ്കമാലിയിലെ പൗരാവലി സ്വീകരണം നൽകി.
വിദേശത്തും സ്വദേശത്തും അനേക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഡോ. വർഗീസ് മൂലൻറെ പ്രവൃത്തിപരിചയമാണ് അദ്ദേഹത്തെ ഈ പദവിക്ക് അർഹനാക്കിയത്.
അന്തർദ്ദേശീയ അഴിമതിയിലൂടെ ഉടലെടുത്ത ISRO ചാരക്കേസിൻറെ നിജസ്ഥിതി ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത്, 2023-ലെ രാഷ്ട്രപതിയുടെ അവാർഡിനർഹമായ "റോക്കട്രീ" സിനിമ നിർമ്മിച്ചത് ഡോ. വർഗീസ് മൂലനാണ്. റോക്കട്രീ സിനിമയുടെ നിർമ്മാണത്തിലൂടെ ISRO-യുടെ ആത്മവീര്യം വീണ്ടുടുക്കാൻ വഴിയൊരുക്കിയതും വർഗീസ് മൂലനെ ആൻറി കറപ്ഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ചെയർമാനായി നിയമിക്കപ്പെട്ടതിൽ നിർണ്ണായകമായിട്ടുണ്ട്..
നിലവിൽ ഇൻഡ്യാ-കോമൺവെൽത്ത് ട്രേഡ് കമ്മീഷണറായി ഡോ. വർഗീസ് മൂലൻ സേവനമനുഷ്ഠിക്കുന്നു.. ഇന്ത്യയും 58 കോമൺവെൽത്ത് രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക-സാംസ്കാരിക ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലൂടെ അദ്ദേഹം രാഷ്ട്രത്തിന് നിരവധി നിർണ്ണായക സംഭാവനകളും നൽകിയിട്ടുണ്ട്..
2024 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പാർലിമെന്റിൽ 60 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദരുടെ സദസ്സിൽ Dimensional Progressive Theory എന്ന ശാസ്ത്ര പ്രബന്ധം ഡോ. വർഗീസ് മൂലൻ അവതരിപ്പിച്ചത് നീണ്ടു നിന്ന കരഘോഷങ്ങളിലൂടെയാണ് സദസ്സ് സ്വീകരിച്ചത്.. ഈ പുസ്തകം പിന്നീട് ഷാർജ അന്തർദ്ദേശീയ പുസ്തകമേളയിൽ ഷെയ്ഖ് അബ്ദുള്ള അൽ മർസൂഖി പ്രസാധനം ചെയ്തു. 2025-ലെ അന്തർദ്ദേശീയ "Golden Book Award" ഈ പുസ്തകത്തിന് ലഭിച്ചു.

ആൻറി കറപ്ഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വം ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയിലെ പ്രമുഖ ഇൻറലിജൻസ് കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും ഇന്ത്യയെ ഒരു അഴിമതി രഹിത രാഷ്ട്രമാക്കി വികസനത്തിലേക്ക് നയിക്കാനും ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. വർഗീസ് മൂലൻ പ്രതികരിച്ചു.
അങ്കമാലി കല്ലുപാലം റെസിഡൻസ് കൗൺസിൽ മുൻ ചെയർമാൻ കൂടിയാണ് ഡോ. വർഗീസ് മൂലൻ. ദേശീയവും അന്തർദേശീയവുമായ അനവധി നേട്ടങ്ങൾക്ക് അദ്ദേഹത്തെ ആദരിക്കാനാണ് കല്ലുപാലം റെസിഡൻസ് കൺസിൽ സംഘടിപ്പിച്ച പൗരാവലിയുടെ സമ്മേളനത്തിൽ, റോജി എം. ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ, അങ്കമാലിയിലെ പൗരപ്രമുഖർ അണിനിരന്നത്.