Asianet News MalayalamAsianet News Malayalam

എംആധാര്‍ ആപ്പ് എങ്ങനെ ഉപയോഗിക്കാം; ആർക്കൊക്കെ പ്രൊഫൈൽ നിർമ്മിക്കാം

ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് എംആധാര്‍. 

What Is M-Aadhaar and How To Create A Profile On It
Author
First Published Jan 25, 2024, 4:14 PM IST

രാജ്യത്തെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ ആനൂകൂല്യങ്ങൾ ഉൾപ്പടെ ലഭിക്കാൻ ആധാർ കൂടിയേ തീരു. എന്നാൽ ആധാർ എപ്പോഴും കയ്യിൽ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടാകും. ഇതിനു ഒരു പരിഹാരമാണ്  ഇത്തരം സാഹചര്യങ്ങളിലാണ് ഡി‍‍ജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപകാരപ്രദമാകുന്നത്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനായി അവതരിപ്പിച്ച ആപ്ലിക്കേഷനാണ് എംആധാര്‍. അതായത്, ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണ് എംആധാര്‍

എംആധാര്‍ ആപ്പിൽ ആർക്കൊക്കെ പ്രൊഫൈൽ നിർമ്മിക്കാ

യുഐഡിഎഐ പറയുന്നത് അനുസരിച്ച് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ആധാർ ലിങ്ക് ചെയ്ത വ്യക്തികൾക്ക് മാത്രമേ എംആധാര്‍ ഡൌൺലോഡ് ചെയ്ത് പ്രൊഫൈൽ തുടങ്ങാൻ സാധിക്കൂ. ഏത് സ്മാർട്ട്ഫോണിലും ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പ്രൊഫൈൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെങ്കിലും, ഇതിനുള്ള ഒടിപി (ഒറ്റത്തവണ പാസ്‌വേഡ്) രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ മാത്രമേ യുഐഡിഎഐ അയക്കുകയുള്ളു. 

എംആധാര്‍ ആപ്പിൽ എങ്ങനെ പ്രൊഫൈൽ ഉണ്ടാക്കാം?
(1.) ഏതെങ്കിലും Android അല്ലെങ്കിൽ iOS ഫോണിൽ ആപ്പ് തുറന്ന് മുകളിൽ 'ആധാർ രജിസ്റ്റർ ചെയ്യുക' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.

(2.) പ്രൊഫൈൽ ആക്‌സസ് ചെയ്യാൻ 4 അക്ക പിൻ/പാസ്‌വേഡ് നൽകണം.

(3.) നിങ്ങളുടെ ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക; നിങ്ങൾക്ക് ഇപ്പോൾ OTP ലഭിക്കും.

(4.) OPT നൽകി ‘സമർപ്പിക്കുക.’ ക്ലിക്ക് ചെയ്യുക.

(5.) വിജയകരമായി പൂർത്തിയാകുമ്പോൾ, പ്രൊഫൈൽ രജിസ്റ്റർ ചെയ്യപ്പെടും 

(6.) അവസാനമായി, താഴെയുള്ള മെനുവിലെ 'എന്റെ ആധാർ' എന്നതിലേക്ക് നാവിഗേറ്റ് ചെയ്ത് ഡാഷ്‌ബോർഡ് ആക്‌സസ് ചെയ്യുന്നതിന് പിൻ/പാസ്‌വേഡ് നൽകുക.

Latest Videos
Follow Us:
Download App:
  • android
  • ios