Asianet News MalayalamAsianet News Malayalam

കാലാവധിക്ക് മുൻപ് പണം പിൻവലിക്കാം ; പിഎൻബിയുടെ സുഗം ടേം ഡെപ്പോസിറ്റ് സ്കീം വ്യത്യസ്തമാണ്

കാലാവധിക്ക് മുൻപ് പിഴയില്ലാതെ തുക പിൻവലിക്കാം. മറ്റ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി   പിഎൻബിയുടെ  സുഗം ടേം ഡെപ്പോസിറ്റ്സ് സ്കീം

withdraw money any time no penalty pnb fixed deposit scheme apk
Author
First Published May 19, 2023, 7:25 PM IST

പഭോക്താക്കൾക്ക് സന്തോഷവാർത്തയുമായി പഞ്ചാബ് നാഷണൽ ബാങ്ക്. മറ്റ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളിൽ നിന്നും വ്യത്യസ്തമായി  പിഎൻബിയുടെ  സുഗം ടേം ഡെപ്പോസിറ്റ്സ് സ്കീമിന് കീഴിൽ, പണം നിക്ഷേപിച്ചാൽ ,നിക്ഷേപകർക്ക് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തുക പിൻവലിക്കാം. പഞ്ചാബ് നാഷണൽ ബാങ്ക് അവതരിപ്പിച്ച പുതിയ സ്ഥിര നിക്ഷേപപദ്ധതി, മികച്ച പലിശ ലഭ്യമാക്കുന്നതിനോടൊപ്പം കാലാവധിക്ക് മുൻപ് പിഴയില്ലാതെ പിൻവലിക്കാനും അനുവദിക്കുന്നുണ്ടെന്ന് ചുരുക്കം. എന്നാൽ തുക പിൻവലിക്കുന്നതോടെ സ്ഥിര നിക്ഷേപ സ്ലാബ് താഴ്ന്നാൽ ഈ സ്ലാബ് പ്രകാരമുള്ള പലിശ നിരക്കാണ് തുടർന്ന് ലഭിക്കുക. പിഎൻബി സുഗം ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന് കീഴിൽ, ഒരു ഉപഭോക്താവിന് നടത്താവുന്ന പരമാവധി നിക്ഷേപം 10 ലക്ഷം രൂപയായി പരിമിതപ്പെടുത്തുന്നതായും പിഎൻബി അടുത്തിടെ അറിയിച്ചിരുന്നു.

ALSO READ: വീട് നിർമ്മിക്കാൻ പദ്ധതിയുണ്ടോ; കുറഞ്ഞ ബഡ്ജറ്റിൽ പണിയാം, വഴികളിതാ

പദ്ധതി വിശദാംശങ്ങൾ

പിഎൻബി സുഗം സ്ഥിരനിക്ഷേപത്തിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 10,000 രൂപയാണ്. നിക്ഷേപത്തിന്റെ കാലാവധി 46 ദിവസം മുതൽ 120 മാസം വരെയാണ്. ഒരു വ്യക്തിക്ക് ഒറ്റയ്ക്കോ മറ്റുള്ളവരുമായി സംയുക്തമായോ അക്കൗണ്ട് തുറക്കാവുന്നതാണ്. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്ന തുക ഭാഗികമായോ, പൂർണ്ണമായോ പിൻവലിക്കാം. ഭാഗികമായി പിൻവലിക്കുമ്പോൾ ബാക്കിവരുന്ന തുകയ്ക്ക് മുഴുവനായും പലിശ ലഭിക്കും. 1000 രൂപ വീതം സ്ഥിരനിക്ഷേപത്തിൽനിന്ന് ഭാഗികമായ പിൻവലിക്കൽ നടത്താം. തുക ഭാഗികമായി പിൻവലിക്കുന്നതിന് പിഴ ഈടാക്കില്ല.10 ലക്ഷം രൂപയാണ് നിക്ഷേപിക്കാവുന്ന പരമാവധി തുക

പ്രായം തെളിയിക്കുന്ന രേഖകൾ നൽകിയാൽ 10 വയസ്സോ, അതിൽക്കൂടുതലുള്ളവർക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം.വാണിജ്യ സ്ഥാപനങ്ങൾ, കമ്പനി/കോർപ്പറേറ്റ് ബോഡി, ഹിന്ദു അവിഭക്ത കുടുംബം, അസോസിയേഷൻ, ക്ലബ്, സൊസൈറ്റി, ട്രസ്റ്റ് അല്ലെങ്കിൽ മത/ചാരിറ്റബിൾ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അക്കൗണ്ട് എടുക്കാം.

7 ദിവസം മുതൽ 10 വർഷത്തേക്ക് 3.50 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശയാണ് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 4 ശതമാനം മുതൽ 7.75 ശതമാനം വരെയും സൂപ്പർ സീനിയർ സിറ്റിസൺസിന് 4.3 ശതമാനം മുതൽ 8.05 ശതമാനം വരെയും പലിശ ലഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios