Asianet News MalayalamAsianet News Malayalam

സൗജന്യ വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാമിലേക്ക് വനിതാ സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം

വനിതകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകത്വ അഭിനിവേശമുള്ളവര്‍ക്കും വനിതാ സംരംഭകത്വ രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയാണ് 'ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ് - വിമെന്‍ ലെഡ്/ വിമെന്‍ ഇംപാക്ട്  കേരള ആക്സിലറേറ്റര്‍ പ്രോഗ്രാം 2021' രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
 
Women led startups can apply to the Startup Mission Virtual Incubation Program
Author
Trivandrum, First Published Jul 12, 2021, 7:38 PM IST

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‍യുഎം) നടത്തുന്ന മൂന്നുമാസത്തെ സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ വികസനവും ധനസഹായവും ഉറപ്പുവരുത്തി സംസ്ഥാനത്തെ ബിസിനസ് അന്തരീക്ഷത്തില്‍ വനിതാസാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്.

വനിതകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകത്വ അഭിനിവേശമുള്ളവര്‍ക്കും വനിതാ സംരംഭകത്വ രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടിയാണ് 'ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ് - വിമെന്‍ ലെഡ്/ വിമെന്‍ ഇംപാക്ട്  കേരള ആക്സിലറേറ്റര്‍ പ്രോഗ്രാം 2021' രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
 
സ്റ്റാര്‍ട്ടപ്പുകളുടെ നൈപുണ്യ വികസനത്തിനും വളര്‍ച്ചയ്ക്കും അനുയോജ്യമായ ശില്‍പശാലകളും മാര്‍ഗനിര്‍ദേശ സെഷനുകളും ലഭ്യമാക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാർട്ടപ്പ് മിഷന്റെ ധനസഹായവും വ്യക്തിഗത മാര്‍ഗനിര്‍ദേശവും ആഗോള നെറ്റ്‍വർക്ക് ബന്ധവും ഉറപ്പാക്കും.
 
Follow Us:
Download App:
  • android
  • ios