ദില്ലി: ലോകം ആവശ്യപ്പെടുന്നത് ഇന്ത്യയും യുഎസ്സും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയുളള മഹാ സഖ്യമാണെന്ന് മാസ്റ്റര്‍ കാര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും പ്രസിഡന്‍റുമായ അജയ് ബന്‍ഗ. ആഗോള തലത്തിലെ രണ്ട് പ്രബല ജനാധിപത്യ ശക്തികള്‍ തമ്മിലുളള കൂട്ടായ്മയ്ക്ക് പല ചലനങ്ങളും സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

യുഎസ്- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്‍റെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അജയ് ബന്‍ഗ. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് പഠനത്തിനായി പോകുന്നതുപോലെ തിരിച്ചും സംഭവിക്കണമെന്ന് പ്രത്യാശിക്കുന്നു. യുഎസ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സേവനങ്ങള്‍ക്കായി എത്തിച്ചേരണമെന്ന് അദ്ദേഹം പറഞ്ഞു. 

ഇരു രാഷ്ട്രങ്ങളിലെയും പ്രൊഫഷണലുകളും അക്കാഡമിക് വിദഗ്ധരും സ്വതന്ത്രമായി ആശയങ്ങള്‍ കൈമാറാനുളള സാഹചര്യം ഉണ്ടാകണമെന്നും അജയ് ബന്‍ഗ കൂട്ടിച്ചേര്‍ത്തു.