യൂട്യൂബിൽ നിന്നും ക്രിയേറ്റർ മാർക്ക് വരുമാനം ഉണ്ടാക്കാൻ കൂടുതൽ സാധ്യതകൾ കമ്പനി പരീക്ഷിക്കുന്നുണ്ട്.
ദില്ലി : കണ്ടന്റ് നിർമാതാക്കൾക്കും ബ്ലോഗർമാർക്കും മാധ്യമ സ്ഥാപനങ്ങൾക്കും കലാകാരന്മാർക്കുമായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ യൂട്യൂബ് നൽകിയത് 30 ബില്യൺ ഡോളർ. യൂട്യൂബിലെ ചീഫ് ബിസിനസ് ഓഫീസർ റോബർട്ട് കിംകലാണ് ഇക്കാര്യം പറഞ്ഞത്. 100 ദശലക്ഷം ഡോളറിന്റെ പുതിയ ആനുകൂല്യങ്ങൾ ക്രിയേറ്റർമാർക്കായി പ്രഖ്യാപിക്കുന്നതിന് ഇടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2020 21 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദവാർഷികത്തിൽ മാത്രം ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തത്രയും തുക ക്രിയേറ്റർമാർക്ക് നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
യൂട്യൂബിൽ നിന്നും ക്രിയേറ്റർ മാർക്ക് വരുമാനം ഉണ്ടാക്കാൻ കൂടുതൽ സാധ്യതകൾ കമ്പനി പരീക്ഷിക്കുന്നുണ്ട്. യൂട്യൂബ് പ്രീമിയം, ചാനൽ മെമ്പർഷിപ്പ്, സൂപ്പർ ചാറ്റ്, സൂപ്പർ താങ്ക്സ്, സൂപ്പർ സ്റ്റിക്കറുകൾ, ടിക്കറ്റ്, യൂട്യൂബ് ബ്രാൻഡ് കണക്ട് എന്നീ സാധ്യതകളിൽ നിന്ന് എല്ലാം പരസ്യത്തിന് പുറമേ വരുമാനമുണ്ടാക്കാൻ ക്രിയേറ്റർമാർക്ക് സാധിക്കുമെന്നും യൂട്യൂബ് പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
