2023 ഓഗസ്റ്റ് 7 നാണ് സൊമാറ്റോ ആദ്യമായി പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ചത്. ഒരു ഓർഡറിന് 2 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസായി പ്രഖ്യാപിച്ചത്.
കൊച്ചി: ഓണമായാലും ദീപാവലിയായലും ഉത്സവ കാലത്ത് ഭക്ഷണം ഓർഡർ ചെയ്യുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. രണ്ട് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി ഭീമൻമാരായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയത് ഉപഭോക്താക്കൾക്ക് തിരിച്ചടിയായിട്ടുണ്ട്. പ്ലാറ്റ്‌ഫോം ഫീസ് 12 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ് സൊമാറ്റോ. സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് 12 രൂപയില്‍ നിന്ന് 15 ആയി നേരത്തേ ഉയര്‍ത്തിയിരുന്നു.
സൊമാറ്റോ ഫീ ഉയർത്തിയതിന് തൊട്ടു പിന്നാലെയാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീസ് 25% വർദ്ധിപ്പിച്ച് 12 രൂപയിൽ നിന്ന് 15 രൂപയാക്കിയത്. ഉത്സവ സീസണിന്റെ ആവശ്യകത വർദ്ധിച്ചതോടെയാണ് ഈ വർധനവ്. കഴിഞ്ഞ മാസം ആവശ്യകത വർദ്ധിച്ചതിനെത്തുടർന്ന് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പരീക്ഷണാർത്ഥം സ്വിഗ്ഗി 14 രൂപ പ്ലാറ്റ്‌ഫോം ഫീസ് ഏർപ്പെടുത്തിയിരുന്നു.
ഉത്സവ സീസണിൽ ഡിമാൻഡ് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, എറ്റേണലിന്റെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ എറ്റേണൽ ഭക്ഷണ വിതരണ ഓർഡറുകളുടെ പ്ലാറ്റ്‌ഫോം ഫീസ് 10 രൂപയിൽ നിന്ന് 12 രൂപയായി ഉയർത്തിയിരുന്നു.
എന്താണ് പ്ലാറ്റ് ഫോം ഫീസ്
സ്വിഗ്ഗി, സൊമാറ്റോ ഉപഭോക്താക്കൾ അവരുടെ ഭക്ഷണ വിതരണ ഓർഡറുകൾക്ക് അടയ്ക്കുന്ന ഒരു നിശ്ചിത നിരക്കാണ് പ്ലാറ്റ്‌ഫോം ഫീസ്. ഫീസിൽ ചരക്ക് സേവന നികുതിയും ഉൾപ്പെടുന്നു.
2023 ഓഗസ്റ്റ് 7 നാണ് സൊമാറ്റോ ആദ്യമായി പ്ലാറ്റ്ഫോം ഫീസ് അവതരിപ്പിച്ചത്. ഒരു ഓർഡറിന് 2 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസായി പ്രഖ്യാപിച്ചത്. രണ്ട് വർഷം പിന്നിടുമ്പോൾ ഈ പ്ലാറ്റ്ഫോം ഫീസ് 12 രൂപയായി. തുടക്കത്തിൽ തെരഞ്ഞെടുത്ത ഉപയോക്താക്കളിൽ നിന്നുമാത്രമായി ഈടാക്കി പിന്നീട് മുഴുവൻ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്ന രൂതിയാണ് സൊമാറ്റോ പരീക്ഷിച്ചത്.

