സ്വിഗ്ഗി, സോമറ്റോ എന്നിവയ്ക്ക് ഭീഷണിയായി ഒഎൻഡിസി. ഏകദേശം 20 ശതമാനം വിലക്കുറവ്. നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

മുംബൈ: ഓഹരി വിപണിയിൽ മൂല്യമിടിഞ്ഞ് സോമറ്റോ. രാവിലെ മുതൽ സൊമാറ്റോ ഓഹരി വില വിൽപന സമ്മർദ്ദത്തിലായിരുന്നു. എൻ‌എസ്‌ഇയിൽ 64.90 രൂപയിൽ നിന്ന് 5.20 ശതമാനം ഇടിഞ്ഞ് 61.50 രൂപയിലെ ഏറ്റവും താഴ്ന്ന നിലയിലെക്ക് സോമറ്റോയുടെ ഓഹരികളെത്തി. എന്താണ് സോമറ്റോയുടെ ഓഹരികൾ ഇടിയാൻ കാരണം? 

ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) എന്ന സർക്കാർ നിർമ്മിത ഓൺലൈൻ ഡെലിവറി ആപ്പ് ഇപ്പോൾ കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. സ്വകാര്യ കമ്പനികളുടെ സ്വിഗ്ഗി സോമറ്റോ പ്ലാറ്റ്‌ഫോമുകൾക്ക് ഒഎൻഡിസി നിലവിൽ കടുത്ത മത്സരം ആണ് നൽകുന്നത്. 

ALSO READ: സ്വിഗ്ഗി, സൊമാറ്റോ എന്നിവയേക്കാൾ വില കുറവ്; എന്താണ് ഒഎൻഡിസി?

സൊമാറ്റോയിലെയും ഒഎൻ‌ഡി‌സിയിലെയും ഭക്ഷണ സാധനങ്ങളുടെ വില താരതമ്യം ചെയ്യുന്ന സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു പ്ലെയിൻ മാർഗരിറ്റ പിസ്സയ്ക്ക് സൊമാറ്റോയിൽ 195 രൂപയും ഒഎൻഡിസിയിൽ 156 രൂപയുമാണ് വില. ഏകദേശം 20 ശതമാനം വിലക്കുറവ്. നോൺ-വെജ് പ്രേമികൾക്ക് സൊമാറ്റോയിൽ ഒരു ചിക്കൻ ബർഗറിന് 280 രൂപ നൽകേണ്ടിവരും എന്നാൽ ഒഎൻ‌ഡി‌സിയിൽ 109 രൂപ മാത്രം.

ഒഎൻ‌ഡി‌സി സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും വിപണി വിഹിതത്തിന് ഭീഷണിയായി മാറിയതോടെ, സൊമാറ്റോയുടെ ഓഹരികൾ വ്യാപാരത്തിൽ 5 ശതമാനത്തിലധികം ഇടിഞ്ഞതായി വിശകലന വിദഗ്ധർ പറഞ്ഞു

റെസ്റ്റോറന്റുകൾ ഒഎൻ‌ഡി‌സിയിലേക്ക് മാറുമ്പോൾ, കമ്മീഷൻ നിരക്ക് ഉയർത്തുന്നത് ഇടത്തരം കാലയളവിൽ സൊമാറ്റോയ്ക്ക് ബുദ്ധിമുട്ടായിരിക്കും

2021 ജൂലായ് 23-ന് ആണ് എക്‌സ്‌ചേഞ്ചുകളിൽ സൊമാറ്റോ ഓഹരി ലിസ്‌റ്റ് ചെയ്‌തത്. ഐപിഒയ്ക്ക് ഒരു ഷെയറിന് 76 രൂപയായിരുന്നു വില. ഈ സ്റ്റോക്കിന്റെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക് 79.80 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 40.60 രൂപയുമാണ്.