ബീജിംഗ്: ചൈനയിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ കത്തിയുമായി 35കാരന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. ചൈനയുടെ തലസ്ഥാനമായ ബീജിംഗിലെ ഷോപ്പിംഗ് മാളിലാണ് ആക്രമണം നടന്നത്.

പരുക്കേറ്റതിനെ തുടര്‍ന്ന് മൂന്നു പുരുഷന്മാരെയും, 10 സ്ത്രീകളെയും ആശുപത്രിയില്‍ എത്തിച്ചതെന്നും എന്നാല്‍ പരിക്കേറ്റവരില്‍ ഒരു സ്ത്രീ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഹെനാന്‍ സെന്‍ട്രല്‍ പ്രവിശ്യയില്‍ നിന്നുള്ള 35 കാരനായ സുഹ് എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.