സാമൂഹികവും സാമ്പത്തികവുമായി തകര്‍ന്നുപോകാതെ ജീവിതം മുന്നോട്ട് നീങ്ങാനുള്ള അവസരമാണ് സ്ത്രീകള്‍ക്ക് ലഭിക്കുകയെന്ന് യുഎഇ ക്യാബിനറ്റ് അറിയിച്ചു.
ദുബായ്: വിധവകള്ക്കും വിവാഹ മോചിതരായ സ്ത്രീകള്ക്കും അവരുടെ കുട്ടികള്ക്കും ഒരു വര്ഷത്തേക്ക് കൂടി വിസാ കാലാവധി ദീര്ഘിപ്പിച്ച് നല്കാന് യുഎഇ തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വിസ ചട്ടങ്ങളില് കാര്യമായ പരിഷ്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
യുഎഇയില് ഭര്ത്താവിനൊപ്പം താമസിച്ചുകൊണ്ടിരിക്കെ ഭര്ത്താവ് മരണപ്പെടുകയോ അല്ലെങ്കില് വിവാഹബന്ധം വേര്പെടുത്തുകയോ ചെയ്താല് അന്നു മുതല് ഒരു വര്ഷത്തേക്ക് കൂടി വിസാ കാലാവധി ദീര്ഘിപ്പിച്ച് നല്കും. ഇത്തരത്തിലുള്ള സ്ത്രീകള്ക്കൊപ്പമുള്ള കുട്ടികള്ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഈ സമയത്ത് ഇവരുടെ വിസയ്ക്ക് മറ്റൊരു സ്പോണ്സറിന്റെ ആവശ്യവുമുണ്ടാകില്ല. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള് സാമൂഹികവും സാമ്പത്തികവുമായി തകര്ന്നുപോകാതെ ജീവിതം മുന്നോട്ട് നീങ്ങാനുള്ള അവസരമാണ് സ്ത്രീകള്ക്ക് ലഭിക്കുകയെന്ന് യുഎഇ ക്യാബിനറ്റ് അറിയിച്ചു.
ഈ വര്ഷത്തിന്റെ അവസാന പാദത്തോടെ തീരുമാനം നടപ്പിലാവും. നിലവില് ഭര്ത്താവിന്റെ സ്പോണ്സര്ഷിപ്പില് യു.എ.ഇയില് താമസിക്കുന്ന സ്ത്രീകള് വിവാഹ മോചിതരായാല് ഉടന് തന്നെ രാജ്യം വിടണം. ഭര്ത്താവ് മരണപ്പെടുകയാണെങ്കില് അപ്പോഴുള്ള വിസാ കാലാവധി പൂര്ത്തിയാകുന്നത് വരെ തുടരാന് കഴിയും. പുതിയ നിയമം പ്രാബല്യത്തില് വരുന്നതോടെ വിവാഹമോചനം/ഭര്ത്താവിന്റെ മരണം സംഭവിച്ച് ഒരു വര്ഷം കൂടി കുട്ടികളോടൊപ്പം അതേവിസയില് രാജ്യത്ത് തുടരാന് കഴിയും.
