ആന്ധ്ര: ആന്ധ്ര പ്രദേശിലെ കുർണൂലിൽ കരിങ്കൽ ക്വാറിയിലുണ്ടായ വൻ സ്ഫോടനത്തിൽ 10 പേർ മരിച്ചു. ഹാഥി ബെൽഗാളിലെ ക്വാറിയിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്.

ചിതറിത്തെറിച്ച പാറകൾക്കടിയിൽപ്പെട്ട് ഒട്ടേറെ പേർക്കു പരിക്കേറ്റു. തൊഴിലാളികളെല്ലാവരും ഒഡിഷയിൽ നിന്നുള്ളവരാണ്. കുർണൂൽ ജില്ലാ കലക്ടറിൽ നിന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു റിപ്പോർട്ട് തേടിയിട്ടുണ്ട്.