10 വയസുകാരിയെ പീഡിപ്പിച്ച അധ്യാപകനായി വ്യാപക അന്വേഷണം

കോഴിക്കോട്: കുരുവട്ടൂരിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഉറുദു അധ്യാപകനായ നൗഷാദാണ് പീഡന വിവരം പുറത്തായതിനെത്തുടര്‍ന്ന് ഒളിവിയില്‍ പോയത്. കുരുവട്ടൂർ എയുപി സ്കൂളിലെ ഉറുദു അധ്യാപകൻ നൗഷാദിനെതിരെയാണ് പരാതി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

സ്കൂളിലെ ഒഴിഞ്ഞ ക്ലാസ്മുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് കുട്ടി വിവരങ്ങൾ തുറന്ന് പറഞ്ഞത്. അതിനിടെ, പ്രധാനാധ്യപിക സംഭവം മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി കുട്ടിയുടെ രക്ഷിതാവ് രംഗത്തെത്തി. എന്നാല്‍ ഈ ആരോപണം അവര്‍ നിഷേധിച്ചു.

അതിനിടെ, മുക്കത്ത് പത്തു വയസുകാരിയെ പീഡിപ്പിച്ച 50 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കത്ത് ചേന്ദമംഗലൂർ സ്വദേശി അബുവാണ് പിടിയിലായത്. കുട്ടിയെ സ്കൂളിൽ കൊണ്ട് വിടാമെന്ന് പറഞ്ഞ് സ്കൂട്ടറിൽ കൊണ്ടുപോയി പലതവണ ഇയാൾ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.