രക്ഷാപ്രവര്‍ത്തനം തുടരുമ്പോഴും നിരവധി കുടുംബാഗംങ്ങളാണ് അപ്പര്‍ കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടത്. അടിക്കടി ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയാവുന്നുണ്ട്. പല ആള്‍ക്കാര്‍ക്കും രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിക്കാന്‍ പോലുമാകാത്ത നിസഹായവസ്ഥയിലാണ്. 

കുട്ടനാട്:പ്രളയക്കെടുതി തുടരുന്ന കുട്ടനാട്ടില്‍ നിന്നും നൂറുകണക്കിന് കുടുംബാംഗങ്ങളെ മാറ്റിപാര്‍പ്പിച്ചു. അതേസമയം വെള്ളം കയറിയ മേഖലകളില്‍ നിന്നും ആള്‍ക്കാരെ മാറ്റുന്നതില്‍ പ്രതിസന്ധി അനുഭവപ്പെടുന്നുണ്ട്. മങ്കൊമ്പില്‍ നിരവധിപേര്‍ ബോട്ട് ജെട്ടികളില്‍ മണിക്കൂറുകളായി രക്ഷാപ്രവര്‍ത്തകരെ കാത്തിരിക്കുകയാണെന്ന പരാതിയും ഉയരുന്നുണ്ട്.