Asianet News MalayalamAsianet News Malayalam

മൊബൈല്‍ ഫോണ്‍ മേഖലയില്‍ 10000 സ്ഥാപനങ്ങള്‍ സൗദിവല്‍ക്കരണം നടപ്പാക്കി

10000 mobile shops completes Saudization
Author
First Published Nov 20, 2016, 7:18 PM IST

ജിദ്ദ: സൗദിയിൽ മൊബൈല്‍  ഫോണ്‍ മേഖലയിലെ സമ്പൂര്‍ണ സ്വദേശി വത്കരണത്തില്‍ പതിനായിരം സ്ഥാപനങ്ങള്‍ ഉത്തരവ് നടപ്പാക്കി. പരിശോധനയിൽ 1345 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോൺ വിപണന മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണ ഉത്തരവ് പ്രാബല്യത്തില്‍ വന്നശേഷം 10,230 സ്ഥാപനങ്ങള്‍ ഉത്തരവ് നടപ്പാക്കിയതായി സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു.

സൗദി തൊഴില്‍ സാമുഹ്യക്ഷേമ, ആഭ്യന്തര, മുനിസിപ്പല്‍ ബലദിയ്യ,ടെലികമ്മ്യണിക്കേഷന്‍ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളിലായി ഇതിനകം11608 പരിശോധനകള്‍ നടത്തി. പരിശോധനയിൽ 1345 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. ഇതിൽ 1027 നിയമ ലംഘനങ്ങളുടെ പേരില്‍ നടപടി സ്വകീകരിക്കുന്നതിനായി പ്രതേക സമിതിക്കു കൈമാറി.

ഏറ്റവും കൂുടുതല്‍ പരിശോധന നടന്നത് കിഴക്കന്‍ പ്രവിശ്യയിലായിരുന്നു. നിയമ ലംഘനം കണ്ടെത്തുന്നതിനായി പരിശോധന തുടരുമെന്നും മന്ത്രാലയം അറിയിച്ചു.ഇന്ത്യക്കാരുൾപ്പെടെ വിദേശികളായിരുന്നു ഈ മേഘലയിലെ ബഹുഭൂരിപക്ഷം കച്ചവടക്കാരും. മൊബൈല്‍ ഫോൺ വിപണന മേഘലയിലെ നിയമ ലംഘനം അറിയിക്കുന്നവർക്കു മന്ത്രാലയം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

അതിനാൽ ഈ മേഘലയിലെ നിയമ ലംഘനം പലരും നല്‍കിയിരുന്നതായി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ.മുഹമ്മദ് അല്‍ ഫാലിഹ് അറിയിച്ചു.ഒമാനില്‍  സ്വദേശികളുടെ തിരിച്ചറിയൽ  കാര്‍ഡിനും വിദേശികളുടെ റസിഡന്‍സ് കാര്‍ഡിനും ഇനിയും മുതൽ പുതിയ രൂപം. കൂടുതല്‍ സുരക്ഷയും സാങ്കേതിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ പുതിയ തിരിച്ചറിയല്‍ കാർഡുകൾ പ്രാബല്യത്തിൽ വന്നു.

Follow Us:
Download App:
  • android
  • ios