
തൊടുപുഴ: അടിമാലിയില്‍ എക്‌സൈസ് സംഘം പതിനൊന്നു കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ഇടുക്കി സ്വദേശികളായ രണ്ടു പേര്‍ ബാഗുകളില്‍ കടത്തിയിരുന്ന പതിനൊന്നു കോടി വില വരുന്ന ഓയിലാണ് നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. ആലുവയില്‍ നിന്ന് അടിമാലി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ തങ്കമണി ചെമ്പകപ്പാറ സ്വദേശികളായ ഷാജി, ബാബു എന്നിവരെയാണ് പിടിയിലായത്. തോളില്‍ തൂക്കിയ ബാഗുകളില്‍ ഒരുകിലോ വീതം പാക്കറ്റുകളായ് നിറച്ച് ഒളിപ്പിച്ചനിലയിലായിരുന്നു ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ പതിനൊന്നു കോടി വിലയുണ്ടെന്ന് എക്‌സൈസ് ഉദ്യഗസ്ഥര്‍ പറഞ്ഞു.
