വീണ്ടും നരഹത്യ: ഗുജറാത്തില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു കൊന്നു

First Published 14, Apr 2018, 5:49 PM IST
11 year old girl bruttaly killed in gujarat
Highlights
  • കുട്ടിയുടെ രഹസ്യ ഭാഗത്ത് ഉടപ്പെടെ 86 മുറിവുകള്‍ ശരീരത്തില്‍  ഉണ്ടെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ദ്ധന്റെ റിപ്പോര്‍ട്ട്

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ പതിനൊന്നു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ രഹസ്യ ഭാഗത്ത് ഉടപ്പെടെ 86 മുറിവുകള്‍ ശരീരത്തില്‍  ഉണ്ടെന്നാണ് മൃതദേഹ പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ദ്ധന്റെ റിപ്പോര്‍ട്ട്. ഏപ്രില്‍ ആറിനാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കുട്ടി ഇത്രയും ക്രൂരമായ പീഡനത്തിനിരയായിരുന്നുവെന്ന് പുറംലോകം അറിയുന്നത്. 

ചതുപ്പ് നിലത്തില്‍ അഴകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ട് ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കുട്ടിയെ കൊന്നതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടിട്ടതാക്കാം എന്നും പോലീസ് കരുതുന്നു. 

അതേസമയം പെണ്‍കുട്ടിയുടെ ബന്ധുകളെ ഇതുവരെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ അന്വേഷണം പ്രതിസന്ധിയിലാണ്. സംഭവത്തില്‍ അസാധാരണ മരണത്തിനും പോസ്‌കോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ കണ്ടെത്താനായി ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
 

loader