117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം

First Published 16, May 2018, 4:49 PM IST
117 mla s supports jds congress alliance says leaders
Highlights
  •  117എംഎല്‍എമാരുടെ പിന്തുണ
  • കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടു

ബംഗളുരു: 117 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അറിയിച്ചു. ജെഡിഎസ് നിയമസഭാകക്ഷി നേതാവ് കുമാരസ്വാമി ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടു. ജെഡിഎസ്സിനെ പിന്തുണച്ചുകൊണ്ടുള്ള കത്തില്‍ 73 എംഎല്‍എമാര്‍ ഒപ്പു വച്ചു. 72 കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു സ്വതന്ത്രനുമാണ് ഒപ്പിട്ടത്. 5 എംഎല്‍എമാരും പുറപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഇതിനിടെ 74 എംഎല്‍എമാരടങ്ങുന്ന സംഘത്തെ ബസ്സില്‍ ബംഗളുരുവില്‍നിന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയാണ്. എംഎല്‍എമാരെ രാജ്ഭവനിലെത്തിച്ചതിന് ശേഷമാകും റിസോര്‍ട്ടിലേക്ക് മാറ്റുക. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചില്ലെങ്കില്‍ നിയമപരമായി നേരിടും. രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ്. 

loader