റായ്പുര്‍: ഛത്തിസ്ഗഢിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 സി ആര്‍ പി എഫ് ജവാന്മാര്‍ മരിച്ചു. നിര്‍മ്മാണം നടന്നു കൊണ്ടിരുന്ന സ്ഥലത്ത് സുരക്ഷയൊരുക്കുന്നതിനിടയില്‍ കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സി ആര്‍ പി എഫ് വ്യക്തമാക്കി. ആക്രമണത്തിനു ശേഷം പത്തോളം തോക്കുകളും റേഡിയോസെറ്റുമായി മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. റോഡ് സംസ്ഥാനസര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ആശയവിനിമയം നടത്തി വരികയാണെന്നും അക്രമികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.