പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട 12കാരി നാലാം നിലയില്‍ നിന്ന് ചാടി- വീഡിയോ

മുംബൈ: പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 12കാരി നാലാം നിലയില്‍ നിന്ന് ചാടി. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ആശപത്രിയില്‍ ചികിത്സയിലാണ്. മുംബൈയിലെ പല്‍ഗാര്‍ ജില്ലയില്‍ നല്‍സോപാര മേഖലയിലെ അല്‍കാപുരിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഏപ്രില്‍ മൂന്നിനാണ് സംഭവം നടന്നത്.

മറ്റൊരു വീടിന്‍റെ വിലാസം ചോദിച്ച് ഒരാള്‍ പെണ്‍കുട്ടയെ സമീപിക്കുന്നു. തുടര്‍ന്ന് വഴികാണിക്കാന്‍ പെണ്‍കുട്ടി കൂടെ പോവുകയും എന്നാല്‍ കെട്ടിടത്തില്‍ ആളൊഴിഞ്ഞ ഇടത്തെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ അക്രമി വീണ്ടും പീഡന ശ്രമം തുടര്‍ന്നു. സംഭവത്തില്‍ ഭയന്ന പെണ്‍കുട്ടി അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ നാല് നിലയുള്ള കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

തന്നെ അജ്ഞാതന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പ്രതി എത്രയും പെട്ടെന്ന് പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.