മിമിക്രിയില്‍ വിസ്മയം തീര്‍ത്ത് പ്രവാസിയായ ഷാജി
യുഎഇ: പന്ത്രണ്ട് മിനുറ്റിൽ 123 പേരുടെ ശബ്ദം അനുകരിച്ച് വിസ്മയം തീർക്കുകയാണ് പ്രവാസി മലയാളി. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളുമെന്നുവേണ്ട, വിവിധ മേഖലകളില് പ്രശസ്തരായവരുടെ മുഖം സ്ക്രീനില് തെളിയുമ്പോള് അവരുടെ ശബ്ദത്തില് ഷാജി അമ്പരപ്പിക്കും. ഗള്ഫിലെ ജോലിത്തിരക്കിനിടയിലും മിമിക്രിയിലെ മാറ്റങ്ങള് പഠിച്ചെടുക്കാന് സമയം കണ്ടെത്തുകയാണ് ഈ പ്രവാസി.
സ്ക്രീനില് തെളിയുന്ന 200 പേരുടെ അഭിനയ മുഹൂര്ത്തങ്ങള്ക്കനുസരിച്ച് ദൈര്ഘ്യമേറിയ അനുകരണ സംഭാഷണങ്ങള് 10 മിനുട്ട് കൊണ്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. മികച്ച അഭിനേതാവുകൂടിയായ ഷാജി യുഎഇയിലെ നാടക വേദികളിലെ സ്ഥിര സാന്നിധ്യമാണ്. ഐടി മേഖലയിലാണ് ജോലിചെയ്യുന്നതെങ്കിലും സിനിമയാണ് ഈ കണ്ണൂരുകാരന്റെ സ്വപ്നം.
