ഇടതു സര്‍ക്കാര്‍ അധികാരമേറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വ്യവസായ മേഖലയില്‍ വന്‍ ഉണര്‍വ് ഉണ്ടായതായി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനമൂലധനവും പദ്ധതി ഫണ്ടും നല്‍കാന്‍ 270 കോടിരൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 2015 16 ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 131 കോടി രൂപയായിരുന്നത് 201617 ല്‍ 71 കോടി രൂപയായി കുറഞ്ഞുവെന്ന് മന്ത്രി അറിയിച്ചു

ഫാക്ടിന്റെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന 600 ഏക്കര്‍ ഭൂമിയാണ് പെട്രോ കെമിക്കല്‍ കോംപ്ലക്‌സിനായി ഏറ്റെടുക്കുക.തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച ശേഷമേ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കൂ എന്ന് മന്ത്രി പറഞ്ഞു