അമ്മയുടെ ആഗ്രഹ പ്രകാരം, 23കാരിയെ വിവാഹം ചെയ്ത് 13 കാരന്‍ ആന്ധ്രാ പ്രദേശിലെ കര്‍ണ്ണൂല്‍ ജില്ലയിലാണ് സംഭവം

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ 13 കാരനെ കൊണ്ട് 23 വയസ്സുകാരിയായ യുവതിയെ വിവാഹം കഴിപ്പിച്ചു. വിവാഹ ഫോട്ടോ വൈറലായത്തോടെയാണ് സംഭവം വിവാദമായത്. ആന്ധ്രാ പ്രദേശിലെ കര്‍ണ്ണൂല്‍ ജില്ലയില്‍ ഏപ്രിൽ 27 നാണ് വിവാഹം നടന്നത്.

രോഗബാധികയായ അമ്മയുടെ ആഗ്രഹപ്രകാരമാണ് ബാലവിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ഭര്‍ത്താവ് മദ്യപാനിയാണ്. തന്റെ മരണശേഷം മകന്റെ ഭാവി എന്താകുമെന്നുള്ള ആശങ്കയാണ് മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ അമ്മയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

സംഭവം വിവാദമായത്തോടെ, കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിവാഹം നിയമപരമായി നിലനില്‍ക്കില്ല. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.