പാണ്ടിക്കാടിന് സമീപമുള്ള കരുവാരക്കുണ്ട് പുല്‍വെട്ട സ്വദേശിയായ ഷാഹുല്‍ ഹമീദിനെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി നെല്ലിക്കുത്തിലെ മദ്രസ അധ്യാപകനാണ് 35-കാരനായ ഷാഹുല്‍ ഹമീദ്. ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. 

മലപ്പുറം: പാണ്ടിക്കാട് 13 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. പീഠനത്തിന് ശേഷം തുടർച്ചയായി ഭീഷണിപ്പെടുത്തിയതോടെയാണ് ആണ്‍കുട്ടി പീഡന വിവരം അധ്യാപകരെ അറിയിക്കുന്നതും പരാതി നല്‍കുന്നതും.

പാണ്ടിക്കാടിന് സമീപമുള്ള കരുവാരക്കുണ്ട് പുല്‍വെട്ട സ്വദേശിയായ ഷാഹുല്‍ ഹമീദിനെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി നെല്ലിക്കുത്തിലെ മദ്രസ അധ്യാപകനാണ് 35-കാരനായ ഷാഹുല്‍ ഹമീദ്. ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. 

സ്കൂള്‍ വിട്ട ശേഷം പാണ്ടിക്കാട് ബസ് കാത്തുനില്‍ക്കുകയായിരുന്നു ആണ്‍കുട്ടി. ആ വഴി ബൈക്കില്‍ വന്ന ഷാഹുല്‍ ഹമീദ്, ആണ്‍കുട്ടിയെ വീട്ടിലാക്കാമെന്ന് വാഗ്ദ്ധാനം ചെയ്തു. ബൈക്കില്‍ കയറിയ കുട്ടിയുമായി നെല്ലിക്കുത്തിലെ മദ്രസയിലേക്കാണ് എത്തിയത്. ഇവിടെവെച്ച് പീഡിപ്പിക്കുകയയിരുന്നു. 

വീണ്ടും മദ്രസയിലേക്കെത്താന്‍ ആവശ്യപ്പെട്ട് ഷാഹുല്‍ ഹമീദ് പല തവണ 13കാരനെ ഫോണില്‍ വിളിച്ചിരുന്നു. വന്നില്ലെങ്കില്‍ സംഭവം എല്ലാവരെയും അറിയിക്കുമെന്ന ഭീഷണിയുമുണ്ടായി. ഇതോടെയാണ് അധ്യാപകരോട് കുട്ടി വിവരങ്ങള്‍ പറയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനെ വിവരം അറിയിക്കുകയായിരുന്നു.