കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനടുത്ത് ട്രെയിന്‍ പാളം തെറ്റിയുള്ള അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107ആയി. പാറ്റ്‌ന ഇന്‍ഡോര്‍ എക്‌സപ്രസ് ആണ് പാളം തെറ്റിയത്. 76 പേരുടെ പരിക്ക് ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചനകള്‍.

പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാൻ നഗരത്തിലാണ് അപകടം. നാല് എ.സി. കോച്ചുകളടക്കം ട്രെയിനിന്റെ 14 ബോഗികളാണ് അപകടത്തിൽപ്പെട്ടത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അപകടത്തെത്തുടര്‍ന്ന് നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. പ്രത്യേക ബസ് സർവീസുകളും തുടങ്ങിയിട്ടുണ്ട്.

റെയിൽവേ മന്ത്രി സുരേഷ് പ്രഭു അന്വേഷണം പ്രഖ്യാപിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു . പ്രധാനമന്ത്രി റെയിൽവെ മന്ത്രിയുമായി സംസാരിച്ചു . മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.