ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കൂട്ടുകാര്‍ക്കൊപ്പം വീടിനടുത്ത് കളിക്കുകയായിരുന്നു. അതിനിടെ മാങ്ങ പറിക്കാനായി അടുത്തുള്ള വീട്ടുവളപ്പില്‍ കയറി. ഇത് കണ്ട വീട്ടുടമസ്ഥന്‍ മുഹമ്മദലി കുട്ടികളെ ഓടിച്ചു. പിടിയിലായ കുട്ടിയെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനാക്കിയെന്നാണ് പരാതി. കുട്ടിയെ മുടിയില്‍ പിടിച്ച് വലിച്ച് മരത്തില്‍ കെട്ടിയിടുകയായിരുന്നു മര്‍ദ്ദനം. 

മര്‍ദ്ദനമേറ്റ് അവശാനയ കുട്ടിയുടെ കഴുത്ത് ഞെരിച്ചെന്നും ആരോപണമുണ്ട്. അര മണിക്കൂറോളം വിദ്യാര്‍ത്ഥിയെ മരത്തില്‍ കെട്ടിയിട്ടു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച രക്ഷിതാക്കളെയും മുഹമ്മദലി ഭീഷണിപ്പെടുത്തി. കുട്ടി ഇപ്പോള്‍ ഷൊര്‍ണൂരിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ മുഹമ്മദലിക്കെതിരെ കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.