ധാക്ക: ക്രിക്കറ്റ് മത്സരത്തിനിടെ സഹതാരത്തെ ബാറ്റ്‍സ്‍മാന്‍ സ്റ്റമ്പ് കൊണ്ട് എറിഞ്ഞു കൊന്നു. ബംഗ്ലാദേശിലെ ചിറ്റഗോംഗിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഫൈസല്‍ ഹുസൈന്‍ എന്ന പതിനാലുകാരനാണ് കൊല്ലപ്പെട്ടത്. അയല്‍ ഗ്രാമങ്ങള്‍ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവമെന്ന് പൊലീസ് പറയുന്നു.
കളിക്കിടെ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഫൈസല്‍. ഇതിനിടെ ഔട്ടായ ബാറ്റ്‍സ്‍മാന്‍ കോപത്തോടെ സ്റ്റമ്പ് വലിച്ചൂരി വായുവില്‍ ചുഴറ്റിയെറിഞ്ഞു. ഈ സ്റ്റമ്പ് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫൈസലിന്‍റെ കഴുത്തിലൂടെ തുളച്ചു കയറി. ഗ്രൗണ്ടില്‍ വീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തലയിലുള്‍പ്പെട ഗുരുതരമായി പരിക്കേറ്റ ഫൈസല്‍ മരണത്തിനു കീഴടങ്ങി. ബാറ്റ്സ്‍മാനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
