പതിനാല് കാരിയെ ബന്ധു പീഡിപ്പിച്ചു പെണ്‍കുട്ടി ആറ് ആഴ്ച ഗര്‍ഭിണി

ലക്നൗ: ബന്ധുവിന്‍റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് പതിനാലുകാരി ഗര്‍ഭിണിയായി. വയറു വേദനയെ തുടര്‍ന്ന് കരഞ്ഞ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആറ് ആഴ്ച ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഉത്തര്‍പ്രദേശിലാണ് പെണ്‍കുട്ടിയെ ബന്ധു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്.

ചാണ്ഡിഗറില്‍ തൊഴിലാളികളാണ് പെണ്‍കുട്ടിയും കുടുംബവും. സംഭവത്തില്‍ ചണ്ഡിഗര്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്നാണ് പരാതി ലഭിക്കുന്നതെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ബന്ധുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.