ജില്ലാ പൊലീസ് മേധാവിയും എക്സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോർട്ടിനെ തുടർന്നാണ് കലക്ടർ നിരോധനാജ്ഞ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

പത്തനംതിട്ട: ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടും. ജനുവരി 5 വരെ നീട്ടാൻ ആണ് തീരുമാനം. ജില്ലാ പൊലീസ് മേധാവിയും എക്സിക്യുട്ടീവ് മജിസ്ട്രറ്റുമാരുടെയും റിപ്പോർട്ടിനെ തുടർന്നാണ് കലക്ടർ നിരോധനാജ്ഞ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.