ശബരിമലയിൽ നിരോധനാജ്ഞ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഈ മാസം 27 വരെ നിരോധനാജ്ഞ തുടരും. 

പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. പമ്പ സർക്കിൾ ഇൻസ്പെക്ടറുടെ പരിധിയിൽ വരുന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഈ മാസം 27 വരെ നിരോധനാജ്ഞ തുടരും. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർ പൊലിസ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടർ നിരോധനാജ്ഞ നീട്ടിയത്.