കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ സൈനിക ക്യാമ്പിന് സമീപമുണ്ടായ ചാവേര്‍ ആക്രമത്തില്‍ 15 സൈനിക കേഡറ്റുകള്‍ കൊല്ലപ്പെട്ടു. കാബൂളില്‍ 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ തീവ്രവാദി ആക്രമണമാണിത്. വെള്ളിയാഴ്ച്ച ഷിയ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക പരിശീലകരെ കൊണ്ടുവന്ന മിനിബസിനു സമീപം ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ചൊവ്വാഴ്ച്ചയ്ക്ക് ശേഷം നടന്ന വിവിധ ആക്രമണങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ 200ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.ചൊവ്വാഴ്ച്ചയ്ക്ക് ശേഷം സൈന്യത്തിനു നേരെ നടക്കുന്ന അഞ്ചാമത്തെ ആക്രമണമാണിത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചതായി ക്രൈംബ്രാഞ്ച് ചീഫ് ജനറല്‍ മുഹമ്മദ് സലീം അല്‍മാസ് അറിയിച്ചു. വെള്ളിയാഴ്ച്ച ഷിയ പള്ളിയിലുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു
