മുംബൈ: മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് ആശുപത്രിയിലായ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം 16 ആയി. എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വെ സ്റ്റേഷനിലാണ് അപകടം സംഭവിച്ചത്. നൂറോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്.

പതിനാറ് പേരുടെ മരണം മുംബൈ കോര്‍പ്പറേഷന്റെ ദുരന്ത നിവാരണ സേന സ്ഥിരീകരിച്ചു. മരണ സംഘ്യ ഇനിയും കൂടുമെന്നാണ് സൂചന. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. നടപ്പാത ഇടുങ്ങിയതാണ് അപകടത്തിന് കാരണം. ഇടുങ്ങിയ നടപ്പാതയിലൂടെ മഴയും ഓഫീസ് സമയത്ത് ആയിരക്കണക്കിന് ആളുകള്‍ നിന്നതാണ് അപകടത്തിന് കാരണമാണെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്.