തിരുവനന്തപുരം:  അമരവിള ചെക് പോസ്റ്റില്‍ 15 കിലോ സ്വര്‍ണ്ണം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കടത്താന്‍ ശ്രമിച്ച 4 കോടി രുപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയത്. എക്‌സൈസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വാഹന പരിശോധനക്കിടയിലാണ് മുബൈ സ്വദേശികളുടെ ബേഗ് പരിശോശിച്ചത്.

രണ്ട് ബാഗുകളില്‍ കുത്തി നിറച്ച നിലയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടത്. തുടര്‍പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ സ്വര്‍ണ്ണ കടത്താണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ജിഎസ്ടി വിഭാഗത്തിന് കൈമാറുകയും ചെയ്യ്തു.