ഹൈദരാബാദ്: തെലങ്കാനയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് സ്‌ത്രീകളും ഏഴ് കുട്ടികളുമുള്‍പ്പടെ പതിന‌ഞ്ച് പേര്‍ മരിച്ചു.ഇന്നലെ രാത്രിയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയ്‌ക്ക് മേല്‍ ട്രക്ക് മറിഞ്ഞ് ദാരുണസംഭവമുണ്ടായത്. മഹാരാഷ്‌ട്ര സ്വദേശികളാണ് തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലെ ബെന്‍സയില്‍ വച്ച് നടന്ന അപകടത്തില്‍ മരിച്ചത്.

പതിനാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാള്‍ക്ക് ആശുപത്രിയിലേയ്‌ക്ക് കൊണ്ട് പോകും വഴിയാണ് ജീവന്‍ നഷ്‌ടപ്പെട്ടത്.മൂന്ന് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. നിസാമാബാദില്‍ ഇഷ്‌ടിക ചൂളയില്‍ തൊഴിലാളികളായ ഇവര്‍ വാടകയ്‌ക്കെടുത്ത ഓട്ടോയില്‍ ക്ഷേത്രദര്‍ശനത്തിന് പോകുകയായിരുന്നു.