പാലക്കാട്: പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പതിനഞ്ചര കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. മലപ്പുറം ചെമ്മാട് സ്വദേശി ആഷീം , പരപ്പൂര്‍ സ്വദേശി റിസ് വാനുള്‍ എന്നിവരെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ആര്‍.പി.എഫ് പറഞ്ഞു.

രഹസ്യവിവരത്തെ തുടര്‍ന്ന് യാത്രക്കാരുടെ ബാഗ് പരിശോധിക്കവേ ആണ് റെയില്‍വേ സംരക്ഷണ സേന കഞ്ചാവ് പിടികൂടിയത്.തിരൂര്‍ മലപുറം ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുക ആയിരുന്നു പ്രതികളുടെ ഉദ്ദേമെന്ന് ആര്‍.പി.എഫ് പറഞ്ഞു. മലപ്പുറം ചെമ്മാട് സ്വദേശി ആഷീം, പരപ്പൂര്‍ സ്വദേശി റിസ് വാനുള്‍ എന്നിവരെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. 16 ലക്ഷം വില വരുന്ന കഞ്ചാവ് ആന്ധ്രയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും ആര്‍.പി.എഫ് പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തില്‍ 70 കേസ് കളില്‍ നിന്നായി 90 കിലോ കഞ്ചാവും 97 പ്രതികളും ആണ് പാലക്കാട് ജില്ലയില്‍ മാത്രം പിടിയിലായിട്ടുള്ളത്. കഴിഞ്ഞ ആറു മാസത്തിനിടെ പിടിയിലായവരില്‍ ഏറെയും 18 മുതല്‍ 25 വരെ പ്രായത്തിലുളളവര്‍. കേരളത്തിലുളളത്ര ശക്തമായ പരിശോധന അയല്‍ സംസ്ഥാനങ്ങളില്‍ ഇല്ലാത്തതും കഞ്ചാവ് കടത്തിന് കാരണമാകുനന്നുുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് റെയില്‍വേ സംരക്ഷണ സേന അറിയിച്ചു.