റിയാദ്: ഇറാനു വേണ്ടി ചാരപ്പണിനടത്തിയതിന് സൗദിയില്‍ 15 പേര്‍ക്കു വധശിക്ഷ വിധിച്ചു.രാജ്യ സുരക്ഷയെ സംബന്ധിച്ച രഹസ്യങ്ങളാണ് സംഘം ചോര്‍ത്തി കൊടുത്തത്. ഇറാനു വേണ്ടി ചാരപ്പണി നടത്തിയ 15 പേര്‍ക്കു റിയാദിലെ  പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചതു. 32 പേരടങ്ങുന്ന സംഘത്തിലെ 15 പേര്‍ക്കാണ് കോടതി വധ ശിക്ഷ വിധിച്ചിട്ടുള്ളത്. സംഘത്തില്‍പ്പെട്ട 30 പേരും സ്വദേശികളാണ്. ഒരാള്‍ ഇറാനിയും മറ്റൊരാള്‍ അഫ്ഗാനിയുമാണ്. സുരക്ഷാ വിഭാഗത്തില്‍ ജോലിചെയ്യുന്നവരായാരുന്നു പ്രതികളായ സ്വദേശികള്‍.  രാജ്യ സുരക്ഷയെ സംബന്ധിച്ച രഹസ്യങ്ങളാണ് സംഘം ചോര്‍ത്തി കൊടുത്തത്. കടല്‍, കര, വായു സേനകളെ കുറിച്ചുള്ള വിവരങ്ങള്‍, ആയുധങ്ങള്‍,സൈന്യകരുടെ എണ്ണം സൈനിക വിമാനം, സൈനിക മേധാവികള്‍ തുടങ്ങിയ വിവരങ്ങളെല്ലാം ഇവര്‍ ഇറാനു ചോര്‍ത്തി കൊടുത്തതായാണ് കുറ്റം. സുരക്ഷാ വിവരങ്ങള്‍ യു എസ് ബിയിലാക്കി ഇറാന് എത്തിച്ചു കൊടുത്ത സംഘത്തിലെ പലര്‍ക്കും ഇറാന്‍ പ്രതി ഫലം നല്‍കിയതായും കോടതി കണ്ടെത്തി. സംഘത്തില്‍ പെട്ട 15 പേര്‍ക്കു വധശിക്ഷയും ബാക്കിയുള്ളവര്‍ക്കു ആറു മുതല്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷയുമാണ് വിധിച്ചിട്ടുള്ളത്.