ജെ.ജയനാഥാണ് കോഴിക്കോട് സിറ്റിയിലെ പുതിയ പൊലീസ് കമ്മീഷണര്‍, പുഷ്കരനാണ് കോഴിക്കോട് റൂറല്‍ എസ്‌.പി. ബി.നാരായണന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറാകും. എന്‍.വിജയകുമാര്‍ തൃശൂര്‍ റൂറല്‍ എസ്‌.പിയാകും. ഡോ.അരുണ്‍ കൃഷ്ണയും യതീഷ് ബി.ചന്ദ്രയും തിരുവനന്തപുരത്തെയും എറണാകുളത്തയെും സിറ്റി ഡി.സി.പിമാരാകും. പ്രതീഷ്കുമാര്‍ പാലക്കാടും, ശിവവിക്രം വയനാടും എസ്‌.പിമാരാകും. മുഹമ്മദ് റഫീക്ക് (ആലപ്പുഴ), വേണുഗോപാല്‍ (ഇടുക്കി), അശോക് കുമാര്‍(തിരുവനന്തപുരം റൂറല്‍), എ.വി.ജോര്‍ജ്ജ് (എറണാകുളം റൂറല്‍), ബി.അശോക് (പത്തനംതിട്ട), സൈമണ്‍ (കാസര്‍ഗോ‍ഡ്), എന്നിങ്ങനെയാണ് എസ്‌.പിമാരായി ചുമതല നല്‍കാനാണ് തീരുമാനം. സ്ഥലമാറ്റപ്പെട്ട എസ്‌.പിമാര്‍ക്ക് പകരം ചുമതല നല്‍കിയിട്ടില്ല.