കുട്ടിയുടെ പിതാവിന് കുട്ടി തട്ടിക്കൊണ്ടു പോയതായും വിട്ടുകിട്ടാൻ 5 ലക്ഷം രൂപവേണമെന്ന് ആവിശ്യപ്പെട്ട് ഫോൺ കോൾ എത്തി. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് ഫോൺ കോളിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 15 വയസ്സുകാരിനിലേക്ക് എത്തിയത്

മുംബൈ: മുംബൈയിലെ പത്തുവയസ്സുകാരനെ കൂട്ടുകാരൻ കൊന്ന് കൊത്തിനുറുക്കി ഓടയിൽ തള്ളി. കളിസ്ഥലത്തുനിന്ന് കൊണ്ടുപോയ കുട്ടിയെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട 5 ലക്ഷം രൂപ നൽകാൻ വീട്ടുകാർ വിസമ്മതിച്ചതിന് പിന്നാലെയാണ് കൊലപാതകം. സംഭവത്തിൽ 15 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് മറ്റാരുടേയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ വ്യാഴ്ച്ചയാണ് സാക്കിനാക്കയിൽ കൂട്ടുകാരനൊപ്പം കളിക്കാൻ പോയ പത്തു വയസ്സുകാരനെ കാണാതെയാകുന്നത്. വൈകുന്നേരം കളിക്കാനായി പോയ കുട്ടി രാത്രയിലും തിരിച്ചു വരാഞ്ഞതോടെ മാതാപിതാക്കൾ കൂട്ടുകാരോട് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ കുട്ടിയുടെ പിതാവിന് കുട്ടി തട്ടിക്കൊണ്ടു പോയതായും വിട്ടുകിട്ടാൻ 5 ലക്ഷം രൂപവേണമെന്ന് ആവിശ്യപ്പെട്ട് ഫോൺ കോൾ എത്തി. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. 

തുടർന്ന് ഫോൺ കോളിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 15 വയസ്സുകാരിനിലേക്ക് എത്തിയത്. ചോദ്യം ചെയ്യലിൽ 15 വയസ്സുകാരൻ കുറ്റം സമ്മതിക്കുകയായിരുന്നു. പണത്തിനായി കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന് 15 വയസ്സുകാരൻ പൊലീസിനോട് പറഞ്ഞു. കൂടാതെ കുട്ടിയുടെ മൃതദേഹം നഗരത്തിലെ ആഴുക്കു ചാലിൽ ഉപേക്ഷിച്ചു എന്നും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പൊലീസ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കുട്ടിയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് കുറ്റകൃത്യം ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ മറ്റാർക്ക് ഏങ്കിലും പങ്കുണ്ടെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.