ദില്ലി: വീട്ട് ജോലികള്‍ ചെയ്തുവരുന്ന 65 കാരിയെ പീഡിപ്പിച്ച 15 കാരനെ അറസ്റ്റ് ചെയ്തു. ദില്ലിയിലാണ് സംഭവം. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കിയ കുട്ടിയെ കൗണ്‍സിലിങ്ങിനായി വെല്‍ഫെയര്‍ കേന്ദ്രത്തിലേക്ക് മാറ്റി.

പരാതി നല്‍കിയ സ്ത്രീയുടെ വീടിനടുത്താണ് കുട്ടിയുടെ കുടംബം താമസിച്ചിരുന്നത്. തിങ്കളാഴ്ച ജോലി കഴിഞ്ഞെത്ത് വീട്ടിലെത്തിയപ്പോളാണ് കുട്ടി സ്ത്രീയെ പീഡിപ്പിച്ചത്. പീഡനം പുറത്ത് പറഞ്ഞാല്‍ കൂടുതല്‍ മോശം അനുഭവമുണ്ടാകുമെന്ന് കുട്ടി ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.

 എന്നാല്‍ സ്ത്രീ അടുത്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീയുടെ ആരോപണം കുട്ടിയുടെ കുടുംബം നിഷേധിച്ചെങ്കിലും വൃദ്ധയെ പീഡിപ്പിച്ചതായി കുട്ടി പൊലീസിനോട് സമ്മതിച്ചു.