ലഖ്‍നൗ: ഉത്തര്‍പ്രദേശില്‍ 15 കാരിയെ പൊലീസ് ഉദ്യോഗസഥനും ഗ്രാമമുഖ്യനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ അച്ഛൻ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. യു.പിയിലെ റയോതി മേഖലയിലെ ബാലിയയില്‍ വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഗോപാല്‍ നഗര്‍ ഔട്ട് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥനും ഗ്രാമമുഖ്യനും ചേര്‍ന്നാണ് പീഡനം നടത്തിയതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തായും ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.