ലുധിയാന: അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സ് അപകടത്തില്‍ പെട്ട് 16 പേര്‍ മരിച്ചു. കാശ്മീരീല്‍ ശ്രീനഗര്‍ ജമ്മു ഹൈവേയിലാണ് സംഭവം പഹല്‍ഗാമിലേക്ക് സഞ്ചരിക്കുകയായിരുന്നു ബസ്സ് റാംബാനില്‍ വെച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് സൈന്യത്തിന്റെ നേത്യത്വത്തില്‍ രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.