ദുബായ്: പതിമുന്നുകാരനെ കൊലപ്പെടുത്തിയ കേസില്‍ 16 കാരന്‍ അറസ്റ്റില്‍. ദുബായിലെ അല്‍ കുസെയ്സിലാണ് സംഭവം. വീടിന് സമീപം സൈക്കിളില്‍ കളിക്കുകയായിരുന്നു കൊല്ലപ്പെട്ട കുട്ടി. കുട്ടിയോട് ഒരു സംഘം തര്‍ക്കികുയും തുടര്‍ന്ന് പ്രതി നെഞ്ചില്‍ കുത്തുകയുമായിരുന്നു. നെഞ്ചിലേറ്റ മുറിവാണ് മരണത്തിന് കാരണമായത്.
കുടുംബത്തെ അപമാനിച്ചതിനാലാണ് കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസിന് പ്രതി മൊഴി നല്‍കി.കുത്തേറ്റതിനെ തുടര്‍ന്ന് വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ കുട്ടി ശ്രമിച്ചെങ്കിലും ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് കുട്ടി മരിക്കുന്നത്.അല്‍ കുസെയ് പൊലീസ് സ്റ്റേഷനില്‍ പ്രതി സ്വമേധയാ ഹോജരായി കുറ്റം സമ്മതിച്ചു.
