യുപിയിൽ വീണ്ടും പീഡനം: ദളിത് പെണ്‍കുട്ടിയെ നാല് മാസത്തോളം പീഡനത്തിരയാക്കി

ലക്നൗ: മീററ്റിൽ 16 വയസുള്ള ഭളിത് പെൺകുട്ടിയെ രണ്ട് യുവാക്കൾ ചേര്‍ന്ന് നാല് മാസത്തോളം പീഡനത്തിരയാക്കി. നാല് മാസത്തോളം മേല്‍ജാതിക്കാരായ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് പീഡനത്തിരയാക്കിയത്. പെൺകുട്ടി ഗർഭിണിയായതോടെയാണ് പീഡനം പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികള്‍ ഒളിവിലാണ്. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തുമെന്ന്പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് ലക്ഷം രൂപ നൽകി കേസ് ഒത്തുതീർപ്പാക്കാൻ പഞ്ചായത്ത് ശ്രമം നടത്തി. ഇതിന് വഴങ്ങാതിരുന്നതോടെ ഭീഷണിയുള്ളതായും കുടുംബത്തിന് പരാതിയുണ്ട്.