പത്തനാപുരം: പിറവന്തൂരില്‍ പതിനാറു വയസുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കഴുത്തിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ടെന്ന് പോലീസ് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ പുനലൂര്‍ ഡി.വൈ.എസ്.പി കൃഷ്ണ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.