ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ 16 കാരിയായ ബ്യൂട്ടീഷനെ ഓടുന്ന കാറില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ നിലവില്‍ ഒളിവിലാണ്. ആക്രമണിത്തിന് ശേഷം പെണ്‍കുട്ടിയെ ജലന്തര്‍ ബൈപ്പാസിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു പ്രതികള്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് തെരച്ചില്‍ തുടരുകായണ്. ഇവര്‍ പെണ്‍കുട്ടിയ്ക്ക് പരിചയമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.

കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബല്‍വീന്തര്‍ സിംഗ്, കുല്‍വന്ത് സിംഗ്, ജാസ്സി, ഹര്‍ദ്ദീക് സിംഗ് എന്നിവരാണ് പ്രതികള്‍. ഫെബ്രുവരി 5 ന് രക്ഷിതാക്കളില്ലാത്ത സമയത്ത് വീട്ടിലേക്ക് വന്ന സംഘം വിവാഹ ഒരുക്കത്തിന് ബ്യൂട്ടീഷനെ ആവശ്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. സംഘത്തിനൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. 

ആക്രമണത്തിന് ശേഷം പെണ്‍കുട്ടിയെ ബൈപ്പാസില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു. ഇവിടെ നിന്ന് ഒരു ഓട്ടോ വിളിച്ചാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. ആദ്യ ദിവസങ്ങളില്‍ പെണ്‍കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ല. ഫെബ്രുവരി 9നാണ് ഇക്കാര്യം ബന്ധുക്കളോട് പറഞ്ഞത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദളിതയായ പെണ്‍കുട്ടിയെ സംഘം ജാതി പറഞ്ഞ് അതിക്ഷേപിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുന്നു. പ്രതികളിലൊരാളുടെ ഭാര്യയാണ് സംഘത്തിനൊപ്പമെത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.