നികിത വീട്ടില്‍ ഒറ്റയ്ക്കുള്ള തക്കം നോക്കിയെത്തിയ യുവാവ് നികിതയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു.  പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ പ്രകോപിതനായി യുവാവ് കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഹൈദരാബാദ്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പത്താം ക്ലാസുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനായിലെ സങ്ക റെഡ്ഡി ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മൂന്നാം വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി അരവിന്ദ് ആണ് പതിനാറുകാരിയായ നികിത എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

നികിത വീട്ടില്‍ ഒറ്റയ്ക്കുള്ള തക്കം നോക്കിയെത്തിയ യുവാവ് നികിതയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ പ്രകോപിതനായി യുവാവ് കത്തിയെടുത്ത് പെണ്‍കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നികിതയെ അരവിന്ദ് കുറെ നാളായി പിന്തുടരുകയായിരുന്നു. ഇന്നാല്‍ പെണ്‍കുട്ടി ഇയാളെ അവഗണിച്ചു. മറ്റ് ആണ്‍കുട്ടികളോട് സൗഹൃദം കാണിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് അരവിന്ദ് പൊലീസിന് മൊഴി നല്‍കി.