മദ്യപിച്ച് വാഹനമോടിച്ചു ചാര്‍ജ് ഷീറ്റ് തയ്യാറാക്കിയത് 9,648 പേര്‍ക്കെതിരെ‍ ജയിലിലടച്ച്ത് 1699 പേരെ.  

ഹൈദരാബാദ്: മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ഹൈദരാബാദ് പൊലീസ് ജയിലിലടച്ചത് 1699 പേരെ. ഒന്നുമുതല്‍ 30 ദിവസങ്ങള്‍ വരെയാണ് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ജയിലില്‍ കിടക്കേണ്ടി വരുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 9,648 പേര്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് തയ്യാറാക്കുകയും ഇതില്‍ 1699 പേരെ ജയിലിലടക്കുകയും ആയിരുന്നു. എന്‍ഡിറ്റിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ബാക്കിയുള്ളവര്‍ പിഴയടക്കുകയും ചെയ്തു. ഇങ്ങനെ 2.53 കോടി രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. 681 ആള്‍ക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്നുമാസം മുതല്‍ അഞ്ചുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും 69 പേരുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുകയും ചെയതിട്ടുണ്ട്.ഹെല്‍മറ്റ് വക്കാതെ യാത്ര ചെയ്ത് നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 11 ലക്ഷം കേസുകളാണ് രജിസ്‍റ്റര്‍ ചെയ്തതെന്ന് അഡീഷണല്‍ കമ്മീഷണര്‍ അനില്‍ കുമാര്‍ പറയുന്നു.