രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്ര രൂപ ഇത്തരത്തിൽ നിയമവിധേയമാക്കിയിട്ടുണ്ടെന്ന കാര്യം ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. വിവരങ്ങൾ ലഭിക്കുന്നതിനായി രണ്ടു വർഷത്തോളമാണ് ഭാരത്‍സിൻഹ് ജല പോരാടിയക്. നിരവധി ന്യായങ്ങള്‍ പറഞ്ഞ് വിവരാവകാശപ്രകാരമുള്ള അപേക്ഷ തടഞ്ഞ് വയ്ച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

അഹമ്മദാബാദ്: നാല് മാസത്തിനിടെ ഗുജറാത്തില്‍ വെളുപ്പിച്ചത് രാജ്യത്തെ ആകെയുള്ള കണക്കിൽപ്പെടാത്ത സ്വത്ത് വെളിപ്പെടുത്തിയതിന്റെ 29 ശതമാനം രൂപ. കേന്ദ്ര സർക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി (ഐഡിഎസ്) പ്രകാരം നാല് മാസത്തിനിടെ ഗുജറാത്തിലെ ജനങ്ങൾ നിയമവിധേയമാക്കിയത് 18,000 കോടി രൂപയാണെന്ന് വിവരാവകാശ രേഖ. വിവരാവകാശപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി ലഭിക്കുന്നത് രണ്ട് വര്‍ഷം കഴിഞ്ഞാണ്. 

രത്‍സിൻഹ് ജലയ എന്നയാളാണ് ഗുജറാത്തില്‍ നിയമപരമായി വെളുപ്പിച്ച പണത്തിന്‍റെ കണക്ക് തേടി വിവരാവകാശ നോട്ടീസ് നല്‍കിയത്. എന്നാല്‍ ഭാരത്‍സിൻഹ് ജലയ്ക്കു മറുപടി നൽകുന്നതിന് ആദായനികുതി വകുപ്പ് രണ്ടു വർഷത്തോളമെടുത്തു. റിയല്‍ എസ്റ്റേറ്റ് വ്യവസായി മഹേഷ് ഷാ 13,860 കോടി രൂപയാണ് ഇത്തരത്തിൽ വെളിപ്പെടുത്തിയത്. ഇയാളുടെ ഐഡിഎസ് പിന്നീട് റദ്ദാക്കി.

രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്ര രൂപ ഇത്തരത്തിൽ നിയമവിധേയമാക്കിയിട്ടുണ്ടെന്ന കാര്യം ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. വിവരങ്ങൾ ലഭിക്കുന്നതിനായി രണ്ടു വർഷത്തോളമാണ് ഭാരത്‍സിൻഹ് ജല പോരാടിയക്. നിരവധി ന്യായങ്ങള്‍ പറഞ്ഞ് വിവരാവകാശപ്രകാരമുള്ള അപേക്ഷ തടഞ്ഞ് വയ്ച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ആദ്യം അപേക്ഷക്ക് മറുപടി നല്‍കിയില്ല. പിന്നീട് അപേക്ഷ ഗുജറാത്തി ഭാഷയിലാണ് നല്‍കിയതെന്ന കാരണം പറഞ്ഞ് ഒഴിവാക്കി. ഒടുവില്‍ സെപ്റ്റംബർ അഞ്ചിന് മുഖ്യവിവരാവകാശ കമ്മിഷണറുടെ നിര്‍ദേശം എത്തിയതോടെയാണു മറുപടി ലഭ്യമായതെന്ന് ഭാരത് സിന്‍ഹ് പറയുന്നു.