വാരണാസിയില്‍ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വാരണാസിക്കും ചന്ദൗലിക്കുമിടയിലുള്ള രാജ്ഘട്ട് പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. വാരണാസിയില്‍ ബാബാ ജയ് ഗുരുദേവ് മന്ദിരത്തിലേക്ക് പ്രാര്‍ത്ഥനക്കായി വന്ന ആള്‍ക്കൂട്ടം ഒരു മതനേതാവിനെ കാണാനായി തിരക്ക് കൂട്ടിയപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സുരക്ഷാ ക്രമീകരമങ്ങള്‍ ശക്തമായിരുന്നില്ലെന്നും ആരോപണമുണ്ട്. അപകടത്തില്‍ മരിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപ യു പി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.