തലയില്ലാത്ത മൃതദേഹം കനാലില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. തല പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുമാണ് ഉപേക്ഷിച്ചത്. 

മുംബൈ: തലയില്ലാത്ത മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ ഹോട്ടല്‍ ജീവനക്കാരാനായി ജോലി ചെയ്യുന്ന 19 കാരന്‍റെ മൃതദേഹമാണ് തലയറുത്ത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ നല്ലസോപാറയിലെ കനാലില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. 

വികാസ് ഭാവ്ധാനെ എന്ന ആളാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വെട്ടിമാറ്റിയ തല പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയിലും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നീലെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നും പൊലീസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.