പ്രതികളുടെ സുഹൃത്തിന്‍റെ കൂട്ടുകാരിയാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി.   സുഹൃത്തുമായുള്ള പെണ്‍കുട്ടിയുടെ പരിചയം മുതലാക്കി കുട്ടിയെ വലയില്‍ വീഴ്ത്തുകയായിരുന്നു.  

തിരുവനന്തപുരം: വീട്ടുകാരില്ലാത്ത തക്കം നോക്കി സുഹൃത്തുക്കളയുമായി ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കേസില്‍ യുവാവ് പിടിയില്‍. ആര്യനാട് സ്വദേശിയായ 19കാരന്‍ രാഹുലാണ് പൊലീസ് പിടിയിലായത്. സംഭവത്തിലെ കൂട്ടുപ്രതികളായ രണ്ട് പേര്‍ ഒലിവിലാണ്.

പ്രതികളുടെ സുഹൃത്തിന്‍റെ കൂട്ടുകാരിയാണ് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത തക്കം നോക്കി വീട്ടില്‍ അതിക്രമിച്ച് കയറിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സുഹൃത്തുമായുള്ള പെണ്‍കുട്ടിയുടെ പരിചയം മുതലാക്കി കുട്ടിയെ വലയില്‍ വീഴ്ത്തുകയായിരുന്നു. സംഭവം പെണ്‍കുട്ടി സ്കൂളിലെ അധ്യാപകരോട് പറ‍ഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയെ വലയിലാക്കിയ സംഘം ഒരു ബന്ധു വീട്ടിലെത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. ഇതിലൊരാള്‍ നെടുമങ്ങാട് പോലീസ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൂടുതല്‍ പേരെ കുറിച്ച് വിവരം ലഭിച്ചത്. ആളില്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് രാഹുല്‍ പീഡിപ്പിച്ചത്. കുട്ടിയുടെ പരാതിയില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്നതിനിടെ പൊലീസ് പൊക്കി. സംഭവമറിഞ്ഞ് മറ്റ് രമ്ട് പ്രതികള്‍ ഒലിവിലാണ്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.